Wednesday, 16 October 2013

lyrics of thoomanju......(music masti by aravind raj) in malayalam

തൂമഞ്ഞു പൊഴിയുന്ന യാമം
മഴവില്ലു വിരിയുന്ന നേരം 
എന്നാത്മാവു തേടുന്നതാരെയോ………. 
മേഘങ്ങൾ പോലെയെന്നെന്നും
ഹൃദയത്തിൻ താഴ്വാരത്തിൽ 
ചേക്കേറിത്തുടിക്കുന്നതാരാണോ………

അന്നാദ്യം കണ്ട മാത്രയിൽ എൻ - 
കനവിൽ നീ പെയ്തിറങ്ങിയോ
കുളിരുള്ളൊരു തെന്നലായ് ചേർന്നുവോ………
മറുനാളിൽ നീയെൻ ഉള്ളിൽ
സ്മൃതി നെയ്യും രാഗംപോലെ
ശ്രുതിചേർന്നൊരു ഗാനമായ് മാറിയോ…….
നിനവേ….. ഉയിരേ…….
നിൻ മറുവിളികേൾക്കാൻ ഞാൻ കാതോർക്കുന്നു….
(തൂമഞ്ഞു പൊഴിയുന്ന)


മനമോ മരുഭൂമിയായ്
ഹൃദയം നിർജീവമായ്
മിഴികൾ തരളാർദ്രമായ്
സഖി-നീ-പോകുകിൽ
മനധാരിൽ പുഷ്പമായ്
വിടരുന്നൂ നിൻ മുഖം
ആ ചിരിയിൽ കണ്ടു -
ഞാനൊരു ജീവോന്മാദം

തമ്മിൽ നാം കാണുംബോഴറിയാതെൻ ഉള്ളം മന്ത്രിക്കുന്നു
എന്നെന്നും നീയെൻ കൂടെ വന്നീടാമോ……
ഒരു സ്നേഹസ്പർശം തന്നീടാമോ……
(തൂമഞ്ഞു പൊഴിയുന്ന)


ഓർമകളനുരാഗമാമീ
കുളിരോലും സന്ത്യയിൽ
നിൻ കൈകൾ തേടി ഞാനെൻ-ഓമലേ…….
ഹൃദയത്തിൻ താളുകൾ
നിൻ മുന്നിൽ വച്ചിടാം
പകരം നീ എന്നിൽ
ചേർന്നലിയാമോ സഖീ……

വാക്കുകളോരോന്നായ് ഞാൻ മറന്നീടുന്നു പ്രാണേശ്വരി നിൻ
ചൊടിയിഴകൾ കാണുംബോഴെൻ മനസ്സറിയാതെ……..
ഇനി നാം രണ്ടല്ല ഒന്നായീടാം………….
(തൂമഞ്ഞു പൊഴിയുന്ന)

No comments:

Post a Comment